ദോഹ: രാജ്യത്ത് ഊർജ്ജ, ജല ഉപയോഗ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി എനർജി സർവീസ് കമ്പനികളുടെ (ESCOs) ആദ്യ ബാച്ചിന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ ('കഹ്റമാ') അംഗീകാരം നൽകി. കൺസെർവ് ഗ്രീൻ ബിൽഡിംഗ് & എംഇപി സൊല്യൂഷൻസ്, സീമെൻസ്, മന്നായ് എനർജി, അലയൻസ് ടെക്നോളജീസ് എന്നീ നാല് മുൻനിര കമ്പനികളാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്.
വിവിധ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ഊർജ്ജ ഉപയോഗം ഓഡിറ്റ് ചെയ്യുക, അനാവശ്യ ചെലവുകൾ കുറയ്ക്കുക, സാങ്കേതിക ഉപദേശങ്ങൾ നൽകുക എന്നിവയാണ് ഈ കമ്പനികളുടെ പ്രധാന ചുമതല. ......
ദോഹ: പഠനത്തിലും മികച്ചസ്വഭാവരൂപീകരണത്തിലും മാതൃകയായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമായി 35 സൈക്കിളുകൾ സമ്മാനിച്ച് സ്കൂൾ പ്രിൻസിപ്പൽ.......
ദോഹ: പ്രവാസ ജീവിതത്തിന്റെ ആകുലതകളും നാടിനെക്കുറിച്ചുള്ള തീവ്രമായ ഓർമ്മകളും ചർച്ചയാക്കി ബദരിയ ഹമദ് രചിച്ച 'ലെറ്റേഴ്സ് ഫ്രം എക്സൈൽ' (Letters from Exile) എന്ന നോവലിന്റെ വായനാനുഭവ സംവാദം സംഘടിപ്പിച്ചു. ദാർ അൽ വതദ് ഫോർ ബുക്സ് ആൻഡ് പബ്ലിക്കേഷൻസിൽ 'ഫവാസിൽ ഫോറത്തിന്റെ' മേൽനോട്ടത്തിലാണ് സാഹിത്യ കൂട്ടായ്മ നടന്നത്.
നാടുവിടുന്നഒരു മനുഷ്യന്റെ ഓർമ്മകളിലും വികാരങ്ങളിലും സൃഷ്ടിക്കുന്ന ആഘാതവും വ്യക്തിബന്ധങ്ങളിലെ മാറ്റങ്ങളുമാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. ......
ദോഹ: ടെലികോം ടവർ ശൃംഖലകൾ സംയോജിപ്പിച്ച് സംയുക്ത പ്ലാറ്റ്ഫോം രൂപീകരിക്കുന്ന പദ്ധതിക്ക് കുവൈത്ത് കോംപറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CPA) അംഗീകാരം ലഭിച്ചതായി ഉരീദൂ (Ooredoo) ഗ്രൂപ്പും സൈൻ (Zain) ഗ്രൂപ്പും അറിയിച്ചു.
മേഖലയിലെ പ്രമുഖ ടെലികോം കമ്പനികളുടെ ടവർ അസറ്റുകൾ സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് നടപടി. ഇടപാടിന് ആവശ്യമായ പ്രധാന നിയമപരമായ അനുമതിയാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്. ......
ദോഹ: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതവും കാര്യക്ഷമവുമായ സമുദ്ര ഗതാഗത മേഖലയെ സജ്ജമാക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധത ആവർത്തിച്ച് ഖത്തർ ഗതാഗത മന്ത്രാലയം. ലോക സമുദ്ര ദിനാചരണത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
സമുദ്ര സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി സാമ്പത്തിക വികസനത്തിന് പിന്തുണ നൽകുന്ന പ്രവർത്തനങ്ങളാണ് രാജ്യം നടപ്പിലാക്കുന്നത്. ......
ദോഹ: ലോക വിനോദസഞ്ചാര ദിനത്തിൽ (സെപ്റ്റംബർ 27) ആഗോള ടൂറിസം ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ച് ഖത്തർ. രാജ്യത്തെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കിയ വൻ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് രാജ്യത്തേക്ക് അന്താരാഷ്ട്ര സന്ദർശകരുടെ കുത്തൊഴുക്കിന് വഴിയൊരുക്കിയത്.
സൂഖ് വാഖിഫ്, കതാറ കൾച്ചറൽ വില്ലേജ്, പേൾ ഖത്തർ, ലുസൈൽ ബോളിവാർഡ് തുടങ്ങിയ പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന കേന്ദ്രങ്ങൾക്കൊപ്പം, മരുഭൂമിയിലെ ഡെസേർട്ട് സഫാരിയും ഖത്തറിലെ ലോകോത്തര മ്യൂസിയങ്ങളും അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.ഹയ്യാ പ്ലാറ്റ്ഫോം (Hayya Platform) വഴിയുള്ള ലളിതമായ വിസ നടപടികളും, ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ടുകളിലൊന്നായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സേവനങ്ങളും ഖത്തറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായിച്ചു.
ഖത്തറിലെ കാഴ്ചകളിലൂടെയുള്ള യാത്ര ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് സൂഖ് വാഖിഫ്. ......
കൊച്ചി: അനധികൃത പണപ്പിരിവും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച പരാതിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണർക്കെതിരെ വിജിലൻസിന്റെ മിന്നൽ പരിശോധന. കൊച്ചി തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണർ ഓഫീസിലും ഉദ്യോഗസ്ഥ പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങരയിലെ രണ്ട് വീടുകളിലുമാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തിയത്.
പരിശോധനയിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും കണ്ടെത്തി. ......
മുംബൈ: ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ ജീവിതത്തിലെ പുതിയ അധ്യായം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് താനെയിലെ വയോജന പരിപാലന കേന്ദ്രത്തിലാണ് കാംബ്ലി ഇപ്പോൾ കഴിയുന്നത്. ......
ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗ നേതൃത്വത്തിനെതിരെ സി.പി.എം. വിമർശനം. ബി.ഡി.ജെ.എസ്.......
ദോഹ: പ്രശസ്തി ആഗ്രഹിക്കാതെ, സേവനം ജീവിതദൗത്യമായി കണ്ട് മറ്റുള്ളവർക്കായി ജീവിച്ച വിനയാന്വിതനായ നേതാവായിരുന്നു മമ്മൂണി മൗലവിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ പറഞ്ഞു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) സംഘടിപ്പിച്ച മമ്മൂണി മൗലവി അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രയാസപ്പെടുന്ന ഏതൊരു വ്യക്തിയെയും കണ്ടറിഞ്ഞ് സഹായിക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. ......